Listen live radio

അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ; നാഥനില്ലാ കളരിയായി കോൺഗ്രസ്

after post image
0

- Advertisement -

ഡല്‍ഹി: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ആശങ്ക. പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും, താന്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും സോണിയാ ഗാന്ധി അറിയിച്ചു. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ‘നേതൃത്വത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന്’ ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ആഴ്ചകള്‍ക്ക് മുമ്ബ് കത്തെഴുതിയിരുന്നു. അതേസമയം, സോണിയാ ഗാന്ധിയോട് അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗും, എ.കെ ആന്റണിയും ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാല്‍ പകരം ആര് എന്നതാണ് പാര്‍ട്ടിക്കുള്ളിലെ പ്രധാന ചോദ്യം. ഗാന്ധി കുടുംബത്തിനെതിരെയും രാഹുലിനെതിരെയും പാര്‍ട്ടിയ്‌ക്കകത്ത് പരോക്ഷമായി ചോദ്യം ഉയരുന്നത് അതീവ ഗൗരവത്തോടെയാണ് നേതൃത്വം നോക്കി കാണുന്നത്. 23 കോണ്‍ഗ്രസ് നേതാക്കളായിരുന്നു സോണിയാ ഗാന്ധിക്ക് നേരത്തേ കത്തയച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നും, ഇതിനായി അടിയന്തര നടപടി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാഴ്ച മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും, ഫലപ്രദമായ നേതാക്കളെ തിരഞ്ഞെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.