Listen live radio

സുല്‍ത്താന്‍ ബത്തേരി ബീനാച്ചി എസ്റ്റേറ്റിൽ നിന്നും 280 ലിറ്റർ വാഷും, 3ലിറ്റർ വാറ്റു ചാരായവും പിടികൂടി

after post image
0

- Advertisement -

സുല്‍ത്താന്‍ ബത്തേരി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മദ്ധ്യപ്രദേശ് സർക്കാർ വക ബീനാച്ചി എസ്റ്റേറ്റിലെ നീർച്ചാലിനോട് ചേർന്നുള്ള പാറക്കെട്ടിന് സമീപത്ത് നിന്ന് വാറ്റും, വാറ്റുപകരണങ്ങളും പിടികൂടി.
എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 280 ലിറ്റർ വാഷും, 3ലിറ്റർ വാറ്റു ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ബത്തേരി എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ കെ ജി ശശികുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Leave A Reply

Your email address will not be published.