Listen live radio

മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ല- സു​പ്രീം​കോ​ട​തി

after post image
0

- Advertisement -

​ഡ​ല്‍​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഘോ​ഷ​യാ​ത്ര​യ്ക്ക അ​നു​മ​തി ന​ല്‍​കി​യാ​ല്‍ കു​ഴ​പ്പ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും കോ​വി​ഡ് രോ​ഗം പ​ട​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്‌ ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ ചി​ല​ര്‍ ല​ക്ഷ്യ​മി​ടു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്‌​ഡെ വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഷി​യാ പു​രോ​ഹി​ത​ന്‍ സ​യ്യ​ദ് ക​ല്‍​ബെ ജ​വാ​ദ് ആ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി മു​ഹ​റം ഘോ​ഷ യാ​ത്ര​യ്ക്ക് അ​നു​മ​തി തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഒ​ഡീ​ഷ​യി​ലെ പു​രി ക്ഷേ​ത്ര​ത്തി​ല്‍ ര​ഥ​യാ​ത്ര ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.
എ​ന്നാ​ല്‍ അ​വി​ടെ ഒ​രു പ്ര​ത്യേ​ക സ്ഥ​ല​ത്താ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ച​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും നി​ങ്ങ​ള്‍ ഒ​രു പ്ര​ദേ​ശ​ത്തെ കാ​ര്യം മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍​ക്ക് അ​വി​ടു​ത്തെ അ​പ​ക​ട സാ​ധ്യ​ത​യെ​ങ്കി​ലും വി​ല​യി​രു​ത്താ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍ മു​ഹ​റം രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്താ​നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യ​മെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.
ഷി​യ സ​മു​ദാ​യ​ത്തി​ലെ ധാ​രാ​ളം മു​സ്‌​ലിം​ക​ള്‍ യു​പി​യി​ലെ ല​ക്നൗ​വി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വി​ടെ ഘോ​ഷ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഈ ​അ​നു​മ​തി​ക്കാ​യി ഹ​ര്‍​ജി​ക്കാ​ര​ന്‍ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.