Listen live radio

കോവിഡ് വ്യാപനം: ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം- ഐ​സി​എം​ആ​ര്‍

after post image
0

- Advertisement -

ഡ​ല്‍​ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നിര്‍ദേശവുമായി ഐ​സി​എം​ആ​ര്‍. പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലാ​ണ് ഐ​സി​എം​ആ​ര്‍ ഇ​ക്കാ​ര്യം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​നം തീവ്രമായ ന​ഗ​ര​ങ്ങ​ളിലുള്‍പ്പെടെ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ദ്രു​ത ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ ഈ ​നി​ര്‍​ദേ​ശ​ത്തി​ല്‍ മാ​റ്റം​വ​രു​ത്താ​മെ​ന്നും ഐ​സി​എം​ആ​ര്‍ വ്യക്തമാക്കുന്നു. 
ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യ ആ​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചാ​ല്‍ ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ‌പ്ര​സ​വം പോ​ലു​ള്ള അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ ചി​കി​ത്സ, പ​രി​ശോ​ധ​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ വൈ​ക​രു​ത്. കൂ​ടാ​തെ ഗ​ര്‍​ഭി​ണി​ക​ളെ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ റ​ഫ​ര്‍ ചെ​യ്യ​രു​തെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പറയുന്നു.
 
 

Leave A Reply

Your email address will not be published.