Listen live radio

മെയ്ദിനം അചരിച്ചു

after post image
0

- Advertisement -

മാനന്തവാടി: കോവിഡ് 19 നെ നേരിടുന്ന കാലത്താണ് മെയ്ദിനം ആചരിക്കുന്നതെന്നും ലോക മുതലാളിത്ത രാഷ്ട്രങ്ങളൊല്ലം മഹാമാരിക്ക് മുമ്പിൽ മുട്ടുമടക്കി നിൽക്കുകയാണ്. തൊഴിലാളികളും മെയ്ദിനത്തിൽ ലോക് ഡൗണിൻ്റെ നിയന്ത്രണത്തിലാണ്. സ്വകാര്യവത്കരണത്തിൻ്റെയും പിന്നാലെ പോയ വലതുപക്ഷ മുതലാളി വർഗ്ഗം തൊഴിലാളികളെ ചുഷണം ചെയ്യുന്ന സാഹചര്യം നിലവിലുണ്ടന്നും ഇതിനെതിരായി നിരവധിയായ സമര പോരാട്ടങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചുവെന്നും തൊഴിലാളികളുടെ അവകാശത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മാനന്തവാടി എഐടിയുസി ഓഫിസിൽ പതാകയത്തിയ ശേഷം സംസാരിച്ച സിപിഐ മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ പറഞ്ഞു. ലോക് ഡൗണിൻ്റെ നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, എഐവൈഎഫ് മാനന്തവാടി മണ്ഡലം സെക്രട്ടറി കെ.വി അജേഷ്, നാസർ താഴെയങ്ങാടി എന്നിവർ പ്രസംഗിച്ചു

Leave A Reply

Your email address will not be published.