Listen live radio

മാസ്ക് ധരിക്കാതെ നഗരത്തിലെത്തിയവർക്ക് പൊലീസ് 5000 രൂപ വീതം പിഴയിട്ടു

after post image
0

- Advertisement -

ബത്തേരി‍ ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായിരിക്കെ, മാസ്ക് ധരിക്കാതെ നഗരത്തിലെത്തിയവർക്ക് പൊലീസ് 5000 രൂപ വീതം പിഴയിട്ടു. ബൈക്ക് യാത്രക്കാരായ കൈപ്പഞ്ചേരി മുസല്യാരകത്ത് മുഹമ്മദ് ഷബീർ(23), നന്മേനി തൊവരിമല പൊറ്റത്തിൽ ജിതേഷ്(30) എന്നിവർക്കെതിരെയാണു കേസ്. വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും കുടുങ്ങിയത്.
ഒരാൾ ബൈക്ക് നിർത്താതെ പോയെങ്കിലും പിന്നാലെയെത്തി പൊലീസ് പിടികൂടുകയായിരുന്നെന്ന് ഇൻസ്പെക്ടർ എം.ഡി.സുനിൽ പറഞ്ഞു. പൊതുസ്ഥലത്തു മാസ്ക് ധരിക്കാത്തതിന് 20 പേ‍ർക്കെതിരെ 1000 രൂപ പിഴയിട്ട് പെറ്റി കേസും എടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.