Listen live radio

വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണത്തിനായി സ്‌ക്വഡുകള്‍

after post image
0

- Advertisement -

കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക്, സാനിറ്റെസര്‍, സാമുഹിക അകലം തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദീകരിച്ച് 26 സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധനയ്ക്കായി ഇന്ന് മുതല്‍ ഫീല്‍ഡില്‍ ഇറങ്ങും. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ഉടമകളെ മെഡിക്കല്‍ ഓഫീസറുടെ ബോധവല്‍ക്കരണ ക്ലാസില്‍ നിര്‍ബന്ധിതമായി പങ്കെടുപ്പിക്കും.
വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ജില്ലയില്‍ അയവ് വരുത്തിയത് സ്ഥാപന ഉടമകളുടെ സാമ്പത്തിക പ്രതിസന്ധി കൂടി പരിഗണിച്ചാണ്. എന്നാല്‍ ഇത് രോഗ വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്ന പക്ഷം തീരുമാനം മാറ്റേണ്ടതായി വരും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. മറ്റു ജില്ലകളിലേക്കുള്ള യാത്രകളും അത്യവശ്യ കാര്യത്തിനു മാത്രമായി ചുരുക്കണം. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, ചീട്ട് കളി തുടങ്ങിയവ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കളി സ്ഥലത്തിന്റെ ഉടമകളുടെ പേരിലാണ് ഇക്കാര്യത്തില്‍ നടപടി ഉണ്ടാവുകയെന്നും കളക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.