Listen live radio

ലോക് ഡൗണ്‍ ലംഘനം ഇന്നലെ മാത്രം വയനാട്ടില്‍ 108 കേസുകള്‍

after post image
0

- Advertisement -

വയനാട്: ലോക് ഡൗണ്‍ നിലവില്‍ വന്ന ഇന്നലെ മാത്രം വയനാട്ടില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് എതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 108 കേസുകള്‍. വിവിധ കേസുകളിലായി 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 51 വാഹനങ്ങള്‍ പിടിച്ചെടുത്തു.
പത്തനംതിട്ടയില്‍ ഇന്നലെ 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഇന്നലെ രാത്രി തുറന്ന് പ്രവര്‍ത്തിച്ച രണ്ട് ഹോട്ടലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ സലാം, ജോഷി എന്നിവരാണ് അറസ്റ്റിലായത്. ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സ്വകാര്യ വാഹനങ്ങളിലെ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

Leave A Reply

Your email address will not be published.