Listen live radio

ഭക്ഷ്യക്ഷാമം നേരിടാൻ കൃഷിയെ സമൂഹം ഏറ്റെടുക്കണം: ദിലീപ് കുമാർ

after post image
0

- Advertisement -

പനമരം: ലോകാരോഗ്യ സംഘടനയും മറ്റും വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ കൃഷിയെ സമൂഹം ഏറ്റെടുത്തു പ്രോത്സാഹിപ്പിക്കണമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ദിലീപ് കുമാർ ആവശ്യപ്പെട്ടു. തരിശ് ഉൾപ്പെടെ ഒരു തുണ്ട് ഭൂമി പോലും പാഴാക്കാതെ സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറിയും മറ്റു ഭക്ഷ്യവിളകളൂം ഉൽപ്പാദിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്കും മറ്റും താങ്ങായി പ്രവർത്തിക്കേണ്ടതുണ്ട്. നടപ്പാക്കാത്ത പ്രഖ്യാപനങ്ങൾ കാർഷിക മേഖയിൽ നടത്താതെ കർഷകരുടെ കയ്യിൽ പണം എത്തിച്ച് കൃഷി പ്രോൽസാഹിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാർഷിക മേഖലയുടെ ഉണർവിനും ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും സ്വതന്ത്ര കർഷക സംഘത്തിൻ്റെ ആർജ്ജവം 2020 സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയവും കോവിഡും തകർത്ത കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിലൂടെ മാത്രമേ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുകയുള്ളൂ. ആർജ്ജവം പദ്ധതിയുടെ മാനന്തവാടി നിയോജക മണ്ഡലം തല ഉദ്ഘാടനം കൈതക്കൽ പൊരളോത്ത് വീട്ടുവളപ്പിൽ പച്ചക്കറിതൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ് മണ്ഡലം പ്രസിഡൻറ് പൊരളോത്ത് അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് വി. അസൈനാർ ഹാജി, ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്, മണ്ഡലം വൈസ് പ്രസിഡൻറ് കുഞ്ഞമ്മദ് കൈതക്കൽ സംബന്ധിച്ചു.

Leave A Reply

Your email address will not be published.