Listen live radio

വയനാടിന് ആശ്വാസം; കോവിഡ് 19 രോഗമുക്തി നേടി ഒരാൾ കൂടി ആശുപത്രി വിട്ടു

after post image
0

- Advertisement -

മാനന്തവാടി: കോവിഡ് രോഗബാധിതനായി ജില്ലാ കോവിഡ് ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗ മുക്തി നേടി വീട്ടിലേക്ക് മടങ്ങി. മെയ് 9 ന് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച കമ്മന സ്വദേശിയായ 20കാരനാണ് രോഗം മുക്തി നേടി വീട്ടിലേക്ക് മടങ്ങിയത്. പരിശോധനകളില്‍ നെഗറ്റീവ് ഫലം വന്നതിനെ തുടർന്നാണ് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തത്. വയനാട് ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം ആറായി. ഇതര ജില്ലയിലെ ഒരാളടക്കം ചികിത്സയിലുള്ള രോഗികൾ 16 പേരാണ്.

Leave A Reply

Your email address will not be published.