Listen live radio

ആരോഗ്യ സേതു അപ്പ് ക്യാമ്പയിൻ നടത്തി

after post image
0

- Advertisement -

മാനന്തവാടി: കോവിഡ് 19 പ്രതിരോധ പ്രവർത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഭാരതീയജനയുവമോർച്ച മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലയിലെ മുതിർന്ന ഡോ. പി നാരായണൻനായർ ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രതിരോധ പ്രവർത്തത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയാ ആരോഗ്യ സേതു ആപ്ലിക്കേഷൻ ജനോപകാരപ്രദമാണെന്നും ജനങ്ങൾ മുഴുവൻ ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലേഡ് ചെയ്യണമെന്നും കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിൽ എല്ലവർക്കും ഒന്നിച്ച് കൈകോർക്കമെന്നും ഡോക്ടർ ആവശ്യപ്പെട്ടു..യുവമോർച്ച ജില്ലാ സെക്രട്ടറി ദിലീപ് കണിയാരം, മണ്ഡലം ജനറൽ സെക്രട്ടറി വൈശാഖ് തലപ്പുഴ, മണ്ഡലം പ്രസിഡണ്ട് സുരേഷ് പെരുംചോലയിൽ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.