Listen live radio

വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കും: മന്ത്രി ആർ ബിന്ദു, 10ന് സ്ഥാപന മേധാവികളുടെ യോഗം വിളിച്ചു

after post image
0

- Advertisement -

തിരുവനന്തപുരം: വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റർ ക്ലാസുകളാണ് ആരംഭിക്കുക.

രണ്ട് ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാർഥികൾക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമയം സംബന്ധിച്ച കാര്യങ്ങളിൽ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം.

കഴിഞ്ഞ വർഷം ക്രമീകരിച്ച അതേ രീതിയിൽ തന്നെയായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സിൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് 10-ാം തീയതി സ്ഥാപന മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒക്ടോബർ നാലിന് ശേഷം ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചതോടെയാണ് പുതിയ തീരുമാനം.

Leave A Reply

Your email address will not be published.