Listen live radio

കെഎസ്ആർടിസി: ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ

after post image
0

- Advertisement -

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ സർക്കാർ ഉത്തരവായി. സർക്കാർ അനുവദിച്ചത് 80 കോടി രൂപ. കോവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്. ഈമാസത്തെ ശമ്ബളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല.

ഇക്കാര്യം കെഎസ്ആർടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഇരുപത്തി എണ്ണായിരം ജീവനക്കാരുടെ ശമ്ബളം മുടങ്ങിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടുകയും ശമ്ബളം നൽകാനുള്ള ഉത്തരവ് ഇറങ്ങുകയും ചെയ്തു.

80 കോടി രൂപയാണ് സർക്കാർ ഉത്തരവായത്. ഈ തുക നിലവിലുള്ള നടപടിക്രമങ്ങൾ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആർടിസി മാനേജ്മന്റ് അറിയിച്ചു. പെൻഷൻ വിതരണവും ഇതോടൊപ്പം നടത്തും എന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചത്.

Leave A Reply

Your email address will not be published.