Listen live radio

മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരങ്ങൾക്ക് കുരുക്ക്, ചാർമി കൗർ അടക്കമുള്ളവർക്കെതിരെ കുറ്റപത്രം

after post image
0

- Advertisement -

ഹൈദരാബാദ്: മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട തെന്നിന്ത്യൻ താരങ്ങൾക്ക് കുരുക്ക് മുറുകുന്നു. നടി ചാർമി കൗർ, തെലുങ്കു നടന് നവദീപ്, സംവിധായകൻ പുരി ജഗനാഥ് എന്നിവർക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി, രാകുൽ പ്രീത് സിങ്ങിനെയും ഇഡി വീണ്ടും ചോദ്യം ചെയ്യുകയാണ്. കന്നഡ നടി അനുശ്രീ പ്രധാന മയക്കുമരുന്ന് ഇടനിലക്കാരിയെന്ന് എൻസിബി കണ്ടെത്തി.

2017ൽ തെലങ്കാനയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൻറെ അന്വേഷണമാണ് ഒടുവിൽ തെന്നിന്ത്യൻ സിനിമാ റാക്കറ്റിലേക്ക് എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് 30 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് എൻസിബി ഹൈദരാബാദിൽ നിന്ന് പിടികൂടിയിരുന്നു. വിദേശികൾ അടക്കം 20 പേർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തെന്നിന്ത്യൻ സിനിമാ മേഖലയിലാണ് വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയത്.

എൻസിബിയും ഇഡിയും എസ്‌ഐടിയും പ്രത്യേകം കേസ് രജിസ്റ്ററാണ് അന്വേഷിക്കുന്നത്. സംവിധായകൻ പുരി ജഗനാഥ്, നടി ചാർമ്മി എന്നിവരുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് എസ്‌ഐടി കുറ്റപത്രം.ചാർമ്മി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് എസ്‌ഐടി കുറ്റപത്രത്തിൽ പറയുന്നു. മുടിയുടേയും നഖത്തിൻറെയും രക്തത്തിൻറെയും സാംപിൾ പരിശോധനയക്ക് നൽകാൻ ചാർമ്മി തയാറാകാത്തത് സംശയം ബലപ്പെടുത്തുന്നതായി എസ്‌ഐടി ചൂണ്ടികാട്ടി.

തെലുങ്കു നടൻ നവദീപിൻറെ പങ്കും പരിശോധിക്കുകയാണ്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റാണാ ദഗ്ഗുബാട്ടിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം കന്നഡ സിനിമയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരിൽ ഒരാളാണ് നടി അനുശ്രീയെന്ന് എൻസിബി കണ്ടെത്തി.നടി മയക്കുമരുന്ന് ഉപയോഗിച്ചതായുള്ള പരിശോധനാ ഫലവും പുറത്ത് വന്നു. അതേസമയം മയക്കുമരുന്ന് ഇടപാകുളുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.

Leave A Reply

Your email address will not be published.