Listen live radio

വരന് നാട്ടിൽ എത്താനാകില്ല; ഹൈക്കോടതിയുടെ അനുമതിയോടെ രാജ്യത്തെ ആദ്യ ഓൺലൈൻ കല്യാണം കേരളത്തിൽ

after post image
0

- Advertisement -

 

കൊച്ചി : വെർച്വൽ റിയാലിറ്റിയുടെ യുഗത്തിൽ ഓൺലൈൻ വഴി വിവാഹം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്. വരന് വിവാഹ ദിവസം സ്ഥലത്ത് എത്താൻ സാധിക്കില്ലെന്ന് ഉറപ്പായതിനെ തുടർന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഓൺലൈനായി വിവാഹം നടത്താൻ ഇടക്കാല അനുമതി നൽകുകയായിരുന്നു. അതേസമയം വിവാഹം ഓൺലൈനായി നടത്താൻ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാനും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഹർജിക്കാരുടെ കാര്യത്തിൽ വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതിനാലാണ് ഇടക്കാല ഉത്തരവിറക്കിയത്. ഹർജിക്കാരിയായ ധന്യ, തിരുവനന്തപുരത്തെ സബ് രജിസ്ട്രാർ ഓഫീസിലും വരൻ ജീവൻ കുമാർ യുക്രൈനിലും ഓൺലൈനിൽ വിവാഹത്തിൽ പങ്കെടുക്കും. എന്നാൽ ഓൺലൈൻ വിവാഹത്തിനായി മാർഗ നിർദ്ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. തീയതിയും സമയവും ഓൺലൈൻ പ്ലാറ്റ്‌ഫോമും മാര്യേജ് ഓഫീസർക്ക് നിശ്ചയിക്കാം. ഓൺലൈനിൽ വിവാഹത്തിന് ശേഷം നിയമപ്രകാരം സർട്ടിഫിക്കറ്റും നൽകണം

 

Leave A Reply

Your email address will not be published.