Listen live radio

ഹരിതയെ പിന്തുണച്ച എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി

after post image
0

- Advertisement -

മലപ്പുറം: ഹരിത വിവാദത്തെ തുടർന്ന് കൂടുതൽ പേരെ പുറത്താക്കിക്കൊണ്ട് ലീഗിന്റെ അച്ചടക്ക നടപടികൾ തുടരുന്നു. ഏറ്റവും ഒടുവിലായി എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻര് പി പി ഷൈജലിനെ സ്ഥാനത്ത് നീക്കി. ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് ഷൈജലിനെതിരെ ലീഗിന്റെ നടപടി. മുസ്ലിം ലീഗിന്റെ മറ്റ് ചുമതലകളിൽ നിന്നെല്ലാം മാറ്റിയിട്ടുണ്ട്. ഷൈജൽ ഗുരുതര അച്ചടക്ക ലംഘം നടത്തിയെന്നാണ് ലീഗ് വയനാട് ജില്ലാ കമ്മിറ്റി കണ്ടെത്തിയെന്നാണ് പാർട്ടി വിശദീകരണം.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അശ്ലീല പരാമർശം നടത്തിയതായ പരാതിയിൽ ഹരിതയുടെ മുൻ നേതാക്കൾക്ക് നീതികിട്ടിയില്ലെന്ന് ഷൈജൽ തുറന്നടിച്ചിരുന്നു. ഹരിത നേതാക്കൾക്കെതിരെ പാർട്ടിയെടുത്ത അച്ചടക്ക നടപടി തെറ്റായിപ്പോയെന്നും ഷൈജൽ പറഞ്ഞിരുന്നു. അഭിപ്രായം പറയുന്നവരെ പാർട്ടി വേട്ടയാടുകയാണെന്നും ഹരിത ഭരാവഹികളുടെ പരാതി പാർട്ടി കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്നും ഷൈജൽ പറഞ്ഞിരുന്നു.

അതിനിടെ ഹരിതയുടെ മുൻഭാരവാഹികൾ ഇന്ന് കോഴിക്കോട് വാർത്താസമ്മേളനം നടത്തി നിലപാട് അറിയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് പ്രസ്‌ക്ലബ്ബിലാണ് വാർത്താസമ്മേളനം. സ്ഥാനത്ത് നിന്ന് നീക്കിയ ഫാത്വിമ തെഹ്ലിയയുടെ നേതൃത്വത്തിലാണ് മുൻ ഹരിത ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുക.

Leave A Reply

Your email address will not be published.