Listen live radio

ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് പുസ്തകങ്ങള്‍ മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്യും

after post image
0

- Advertisement -

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന്‍െറ ഭാഗമായി സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ പുസ്തകരൂപം സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ളബിലെ ടി.എന്‍.ജി ഹാളില്‍ സെപ്റ്റംബര്‍ 15 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി, കെ.ജയകുമാര്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.

പി.എസ്.രാധാകൃഷ്ണന്‍ എഴുതിയ ‘വടക്കന്‍പാട്ടു സിനിമകള്‍: ചരിത്രം, സംസ്കാരം, രാഷ്ട്രീയം’, കെ.രാജന്‍ എഴുതിയ ‘പ്രേതം, വില്ലന്‍, സര്‍പ്പസുന്ദരി: മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവായ ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ച ‘ഋതുരാഗം’ എന്ന ഡോക്യുമെന്‍്ററിയുടെ യുട്യൂബ് റിലീസ് സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് നിര്‍വഹിക്കും.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി.അജോയ്, ഗ്രന്ഥകര്‍ത്താക്കളായ കെ.രാജന്‍, പി.എസ് രാധാകൃഷ്ണന്‍, ഡോക്യുമെന്‍ററിയുടെ സംവിധായകന്‍ ചിറയിന്‍കീഴ് രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Leave A Reply

Your email address will not be published.