Listen live radio

കൃഷിവകുപ്പിൽ സാരഥി ആധുരർക്ക് ആശ്രയം

after post image
0

- Advertisement -

മാതൃകയായി സന്തോഷ് ഇരുണാം കുന്ന്
സ്നേഹവും കരുതലും അതും എന്നും മനുഷ്യൻറെ കൂടപ്പിറപ്പായിരുന്നു പക്ഷേ ആധുനിക സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർ തൻറെ ജോലിയും തിരക്കും കാരണം ഈ സ്നേഹവും കരുതലും ഒക്കെ മറന്നു പോയോ എന്നൊരു സംശയം…..
കാലം കടന്നു പോകുമ്പോൾ മനുഷ്യ മനസ്സാക്ഷിയിലും വിള്ളലുകൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എങ്കിലും ഇന്നും നല്ല മനസ്സുള്ള മനുഷ്യർ ഭൂമിയിൽ ഒരുപാടുണ്ട് ദൈവം മറ്റുള്ളവർക്കുവേണ്ടി കരുതലും സ്നേഹവും നൽകാൻ ഭൂമിയിലേക്കയച്ച സ്നേഹത്തിൻറെ പര്യായമായ മനുഷ്യർ
[facebook]
https://www.facebook.com/wayanadnewsdaily/videos/332053131113422/
രാജ്യം വലിയൊരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ കഴിഞ്ഞ രണ്ടു മാസമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മനുഷ്യർ അവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും മറ്റും എത്തിച്ചു നൽകുന്നത് ഒരു പുണ്യ പ്രവർത്തിയായി പലരും കണ്ടിട്ടുണ്ടാകും ഇതും വളരെ വിരളമായിരിക്കും എന്നാൽ അങ്ങനെയൊരു വ്യക്ത്തി വായനാട്ടിലുണ്ട്, സർക്കാർ ഉദ്യോഗസ്ഥനാണ് ജോലി കൃഷി വകുപ്പിൽ ഇക്കഴിഞ്ഞ ലോക് ഡൗൺ കാലത്ത് 300ഓളം രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നല്കിയാണ് കേരളത്തിൽ തന്നെ മാതൃകയാക്കുന്നത് തൻറെ ജോലിയിൽ ഒരു കുറവും കാണിക്കാതെ ഉള്ള സമയം ആതുര ശുശ്രൂഷ രംഗത്ത് ചില വിടുകയാണ് സന്തോഷ് എന്ന ചെറുപ്പക്കാരൻ
കുട്ടിക്കാലം മുതലേ കഷ്ടപ്പാടുകളുടെ നടുവിൽ വളർന്നു ഒരു സർക്കാർ ജോലി സ്വപ്നം കണ്ടു ജീവിതം മുന്നോട്ടു നയിച്ച ഈ ചെറുപ്പക്കാരൻ നമുക്ക് ഒരു മാതൃക തന്നെയാണ് . വലിയൊരു മഹാമാരി സമൂഹത്തിൽ പടർന്നു പിടിച്ചപ്പോൾ നിത്യരോഗികളായ അനവധി കുടുംബങ്ങൾക്കാണ് ഈ ചെറുപ്പക്കാരൻ സഹായവുമായി എത്തിയത് തിരുവനന്തപുരം മുതൽ കാസർഗോഡ് നിന്നു വരെയുള്ള മരുന്നുകൾ നാട്ടിൽ കൊണ്ടുവന്ന് ഓരോ കിടപ്പുരോഗികളുടെ വീടുകളിൽ സ്വന്തം സ്കൂട്ടറിൽ യാത്ര ചെയ്താണ് മരുന്നുകൾ എത്തിച്ചു നൽകിയത് . ഇതിൽ കിഡ്നി രോഗികളും കാൻസർ രോഗികളും മറ്റു അസുഖങ്ങൾബാധിച്ചവരുമുണ്ട് മാത്രമല്ല വലിയ വില കൊടുത്ത് വാങ്ങിയിരുന്ന മരുന്നുകൾ ചെറിയ വിലയ്ക്ക് വാങ്ങി നൽകിയും മറ്റുള്ളവരെ കേന്ദ്ര ഗവൺമെൻറ് ജനൗഷധി പരിചയപ്പെടുത്തുകയും ചെയ്തു വ്യക്തികൂടിയാണ് സന്തോഷ് .
നല്ലൊരു കർഷകനും നല്ല മനസ്സിന് ഉടമയുമാണ് സന്തോഷ് വയനാട് കൃഷി വകുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശാന്തിയും പറഞ്ഞു


ജോലിയിൽ ഒരു കുറവും വരുത്താതെ പലരുടെയും സഹായം കൊണ്ടാണ് വിലകൂടിയ മരുന്നുകൾ പലയിടങ്ങളിൽ നിന്നും വയനാട്ടിൽ സന്തോഷ് എത്തിച്ചു നൽികിയത് ഇതൊരു വലിയ പുണ്യപ്രവർത്തിയാണ് ആതുര ശുശ്രൂഷ രംഗത്ത് അത് കഴിഞ്ഞ 12 വർഷമായി ജോലി ചെയ്യുന്ന സന്ദീപ് പറഞ്ഞു

നല്ലൊരു സാമൂഹിക പ്രവർത്തകൻ, ജീവിതത്തിൽ ഒട്ടും നേരം ഇല്ലാത്തവർക്ക് ഒരു മാതൃക. സർക്കാർ ജോലിക്കൊപ്പം ഇത്തരം നല്ല പ്രവർത്തികൾ കൂടി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥൻ . യുവാവ് . വയനാട് ജില്ലാ കൃഷി വകുപ്പിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മാനിയിലാണ് താമസം. അമ്മയും ഭാര്യയും ഒരു കുഞ്ഞും അടങ്ങുന്നതാണ് കുടുംബം . കൃഷിക്കാരൻ കൂടിയായ സന്തോഷ് കൃഷി വകുപ്പിനും ഒരു മുതൽക്കൂട്ടാണ്

Leave A Reply

Your email address will not be published.