Listen live radio

വീരേന്ദ്രകുമാര്‍ വയനാടിന്റെ മനസ്സറിഞ്ഞ ബഹുമുഖ വ്യക്തിത്വം

after post image
0

- Advertisement -

മാനന്തവാടി: സമഗ്രമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവിനെയാണ് വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മാനന്തവാടി പ്രസ് ക്ലബ്ബ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.സ്വതന്ത്ര ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും എക്കാലത്തെയും അമരക്കാരനായിട്ടാണ് എം.പി.വീരേന്ദ്രകമാര്‍ അറിയപ്പെടുക.ജില്ലാ രുപീകരണ വേളയിലും തുടര്‍ന്നുള്ള കാലഘട്ടങ്ങളിലും വയനാടിന്റെ വികസനലക്ഷ്യം മാത്രം മുന്‍നിര്‍ത്തി നിരവധി സംഭാവനകള്‍ വീരേന്ദ്ര കുമാറിലൂടെ ജില്ലക്ക് ലഭിച്ചിട്ടുണ്ട്. സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ തന്റെതായ അടയാളപ്പെടുത്തലുകള്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു വീരേന്ദ്രകുമാര്‍. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന് താങ്ങും തണലും നല്‍കിയിരുന്ന അദ്ദേഹത്തിന്റെ വിയോഗം എല്ലാ മേഖലകളിലും വിടവുകള്‍ സൃഷ്ടിക്കുമെന്നും പ്രസ് ക്ലബ്ബ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.