Listen live radio

സെപ്തംബർ 27ന് ഭാരത് ബന്ദ്; നാളെ വിളംബര ജ്വാല

after post image
0

- Advertisement -

 

തിരുവനന്തപുരം: ദേശീയ തലത്തിൽ നടക്കുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ചു സംസ്ഥാനത്ത് ഈ മാസം 27ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ എന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചു. കർഷക സമരം പത്ത് മാസം പിന്നിട്ടിട്ടും പരിഹരിക്കാൻ ശ്രമം നടത്താത്ത കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെയാണ് ഭാരത് ബന്ദ്.

ഹർത്താലിന്റെ ഭാഗമായി 27ന് രാവിലെ തെരുവുകളിൽ പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. നാളെ വിളംബര ജ്വാല നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എല്ലാ പ്രതിഷേധങ്ങളും സംഘടിപ്പിക്കുക. പാൽ, പത്രം, ആംബുലൻസ്, മരുന്ന് കടകൾ, അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കർഷക സംഘടനകളാണ് രാജ്യത്ത് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്

 

Leave A Reply

Your email address will not be published.