Listen live radio

നൂറ് ദിനംകൊണ്ട് നൂറ്പുസ്തകങ്ങൾ; വായന ലോകത്ത് ശ്രദ്ധേയരായി പൂമല ഗവ. എൽപി സ്‌കൂൾ

after post image
0

- Advertisement -

സുൽത്താൻ ബത്തേരി: നൂറ് ദിവസം കൊണ്ട് നൂറ് പുസ്തകങ്ങൾ പരിചയപ്പെടുത്തി പൂമല ഗവ. എൽപി സ്‌കൂൾ വായന ലോകത്ത് ശ്രദ്ധേയമായി. വായന വാരത്തോടനുബന്ധിച്ച് ആരംഭിച്ച നൂറുദിന വായന പൂർത്തിയാക്കുകയും ചെയ്തു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് പൂർത്തിയാക്കിയത്.

വായിക്കുന്ന പുസ്തകങ്ങളുടെ അവതരണവും ദൃശ്യാവിഷ്‌കാരവും നടത്തിയും സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും കുട്ടികളോട് സംവദിച്ചുമാണ് വായനയുടെ പൂർത്തീകരണം. കഴിഞ്ഞ ജൂണിലാണ് വായനാ ദിനത്തിന് തുടക്കമിട്ടത്. തുടർന്ന് ഓരോ ദിവസവും കുട്ടികൾ വായിക്കുന്ന പുസ്തകങ്ങൾ സ്‌കൂൾ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ ഓൺലൈനായി അവതരിപ്പിക്കുകയും ദൃശ്യാവിഷ്‌കാരം നടത്തുകയും ചെയ്തു.

പരിപാടി വിദ്യാർഥികളിൽ അറിവിൻറെ വെളിച്ചമേകി. വായനയുടെ നൂറാം ദിനത്തിൻറെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. എഴുത്തുകാരൻ ആലങ്കോട് ലീല കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

 

Leave A Reply

Your email address will not be published.