Listen live radio

മില്ല്യൺ കണക്കിന് ചീവീടുകൾ ഒരേസമയം കരയുന്ന ശബ്ദം; അമേരിക്കൻ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാകെ വിറപ്പിക്കുന്ന ഹവാന സിൻഡ്രോം എന്ന ദുരൂഹ രോഗം ഇന്ത്യയിലും

after post image
0

- Advertisement -

അമേരിക്കൻ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാകെ വിറപ്പിക്കുന്ന ഹവാന സിൻഡ്രോം എന്ന ദുരൂഹ രോഗം വീണ്ടും വാർത്തകളിൽ. അമേരിക്കൻ ചാര സംഘടനയായ സി.ഐഎയുടെ മേധാവി വില്യം ബേൺസിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം ഉണ്ടായിരുന്നുവെന്നാണ് സി എൻ എൻ, ന്യൂയോർക്ക് ടൈംസ് എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഉദ്യോഗസ്ഥന്റെ വിശദവിവരങ്ങൾ അറിവായിട്ടില്ലെങ്കിലും ചികിൽസ അനിവാര്യമാണെന്നാണ് റിപ്പോർട്ട്. സി.ഐ.എ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം ഉണ്ടാകുന്നത്.

വിചിത്രമാണ് ഈ രോഗത്തിന്റെ കഥ. അമേരിക്കൻ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കിടയിലാണ് ഈ അജ്ഞാത രോഗം പരക്കുന്നത്. അഞ്ചു വർഷമായി ഇത് കണ്ടെത്തിയിട്ടും എന്താണ് അമേരിക്കൻ ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന ഈ രോഗത്തിന്റെ രഹസ്യമെന്ന് കണ്ടെത്താനായിട്ടില്ല. വിചിത്രമായ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. അമേരിക്കയെ ലക്ഷ്യമിടുന്ന ഈ അജ്ഞാത രോഗത്തിനു പിന്നിൽ റഷ്യയാണ് എന്നാണ് ഒരു ധാരണ.

വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളെയും സംശയിക്കുന്നുണ്ട്. ഇതിനെ കുറിച്ചൊക്കെ അമേരിക്ക വിശദമായ അന്വേഷണം തുടരുകയാണ് എങ്കിലും ഇതുവരെ ഈ ആരോപണങ്ങൾ തെളിയിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല. ഇതുവരെ 200-ലേറെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരെല്ലാം ചികിൽസയിലാണ്. അതിനിടയിലാണ് പുതുതായി ഈ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.

യു.എസിന് പുറമേ ഹവാനയിലേത്തിയ ചില കനേഡിയൻ പൗരൻമാരിലും ഈ പ്രശ്‌നം കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.

Leave A Reply

Your email address will not be published.