Listen live radio

ആരോഗ്യപ്രവർത്തകയ്ക്കു നേരെയുള്ള ആക്രമണം: പ്രതികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

after post image
0

- Advertisement -

 

ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നഴ്സിങ് അസിസ്റ്റന്റിനെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ ആക്രമിച്ച സംഭവത്തിൽ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കേരള വനിതാ കമ്മീഷൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കമ്മീഷൻ അംഗം അഡ്വ. എം.എസ്. താര ആക്രമിക്കപ്പെട്ട സ്ത്രീയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. ഇപ്പോൾ വിദഗ്ധ ചികത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്ന അവരെ ചികിത്സ കഴിഞ്ഞ് എത്തുന്നമുറയ്ക്ക് സന്ദർശിക്കുമെന്ന് അഡ്വ.എം.എസ്.താര പറഞ്ഞു. രാത്രികാലങ്ങളിൽ സ്ത്രീകളുടെ സുരക്ഷയിൽ കൂടുതൽ ജാഗ്രത വേണമെന്ന് കമ്മീഷൻ നിർദേശിച്ചു.

 

Leave A Reply

Your email address will not be published.