Listen live radio

ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം, മൂന്ന് ഭീകരരെ വധിച്ചു, തോക്കുകളും ഗ്രനേഡുകളുമടക്കം വൻ ആയുധശേഖരം പിടികൂടി

after post image
0

- Advertisement -

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉറി സെക്ടറിൽ ഭീകരരരുടെ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സൈനികവൃത്തങ്ങൾ സ്ഥിരീകരിച്ചു. അഞ്ച് എ.കെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയും ഭീകരരിൽ നിന്ന് കണ്ടെത്തി.

ഏറ്റുമുട്ടൽ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഫെബ്രുവരിയിൽ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.

അതേസമയം ബന്ദിപ്പോരയിൽ സുരക്ഷസേന നടത്തിയ തെരച്ചിലിൽ നാല് ലക്ഷകർ ഭീകരരെ പിടികൂടി. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെത്തി.

Leave A Reply

Your email address will not be published.