Listen live radio

വിമർശനത്തിന് മറുപടി; അമ്മയുടെ കവിളിൽ കടിച്ച് ഷംന കാസിം

after post image
0

- Advertisement -

 

തെലുങ്ക് ടെലിവിഷൻ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായ നടി ഷംന കാസിം സന്തോഷപ്രകടനത്തിൻറെ ഭാഗമായി മത്സരാർഥികളുടെ കവിളിൽ കടിച്ചത് വിവാദമായിരുന്നു.

തെലുങ്ക് ചാനലായ ഇ ടിവിയിലെ ‘ധീ’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലായിരുന്നു സംഭവം. ഷംന മത്സരാർഥികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കവിളിൽ കടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് വിമർശനം ഉയർന്നത്. എന്നാൽ ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷംന കാസിം.

അമ്മയുടെ കവിളിൽ കടിക്കുന്നതിൻറെ ഒരു ചിത്രമാണ് ഷംന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്‌നമാണ്’, എന്നാണ് ചിത്രത്തിനൊപ്പമുള്ള ഷംനയുടെ കുറിപ്പ്.

ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ഒരു വിഭാഗം വിമർശനം ഉന്നയിച്ചതെങ്കിൽ നടിക്ക് പിന്തുണയുമായെത്തിയവരും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഷംനയെ കുറ്റപ്പെടുത്തുന്നവർ കപട സദാചാരത്തിൻറെ വക്താക്കളാണെന്നായിരുന്നു ഈ വിഭാഗത്തിൻറെ പ്രതികരണം. കമലിൻറെ സംവിധാനത്തിൽ 2004ൽ പുറത്തെത്തിയ ‘മഞ്ഞു പോലൊരു പെൺകുട്ടി’യിലൂടെ അഭിനയരംഗത്തേക്കെത്തിയ ഷംന ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ്. ‘പൂർണ്ണ’ എന്ന പേരിലാണ് തമിഴ്, തെലുങ്ക് സിനിമാമേഖലകളിൽ ഷംന അറിയപ്പെടുന്നത്.

 

 

Leave A Reply

Your email address will not be published.