Listen live radio

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

after post image
0

- Advertisement -

 

 

 

 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരാതി പരിഹരിച്ച ശേഷം മെഡിക്കൽ കോളേജ് അശുപത്രി സൂപ്രണ്ട് I5 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയ ശേഷം ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്തിരിക്കുന്നത്. മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്ദുൾ മജീദിന്റെ ശസ്ത്രക്രിയ നീണ്ട് പോയതിനെതിരെയാണ് പരാതി ഉയർത്തിയത്.

 

 

 

Leave A Reply

Your email address will not be published.