Listen live radio

‘അവൾ പേടിച്ച് ഞെട്ടിയെഴുന്നേൽക്കുമായിരുന്നു’; പിങ്ക് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് 8 വയസ്സുകാരിയുടെ മാതാപിതാക്കൾ സമരത്തിൽ

after post image
0

- Advertisement -

 

തിരുവനന്തപുരം ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടു വയസുകാരിയുടെ കുടുംബം ഉപവാസ സമരം നടത്തുന്നു. സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉപവാസ സമരം. മൊബൈൽ മോഷണം ആരോപിച്ച് അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

‘കഴിഞ്ഞ മാസം 27-ാം തിയ്യതിയാണ് സംഭവം. ഞാനും എൻറെ മോളും കൂടി ഐഎസ്ആർഒ കാർഗോ വാഹനം കാണാൻ പോയതാ. തിരിച്ചുവരുന്നതിനിടെ മകൾക്ക് വെള്ളം വാങ്ങിക്കൊടുക്കുമ്പോഴാണ് പിങ്ക് പൊലീസിൻറെ വാഹനം വന്നത്. വാഹനത്തിൽ നിന്നിറങ്ങിയ ഓഫീസർ മൊബൈലെടുക്കാൻ എന്നോട് പറഞ്ഞു. ഞാൻ മൊബൈലെടുത്തപ്പോൾ ഇതല്ല കാറിൽ നിന്നെടുത്തത് എന്ന് എന്നോടു പറഞ്ഞു. നീ എടുത്ത് മകളുടെ കയ്യിൽ കൊടുക്കുന്നത് ഞാൻ കണ്ടല്ലോ എന്നും പറഞ്ഞു. ഇങ്ങെടുക്കെടീ എന്നു പറഞ്ഞ് പൊലീസ് മകളോട് ദേഷ്യപ്പെട്ടു. ആളുകളെ വിളിച്ചുകൂട്ടി. തിരച്ചിൽ നടത്തിയപ്പോൾ പൊലീസിൻറെ ബാഗിൽ നിന്ന് തന്നെ മൊബൈൽ കിട്ടുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ടും അവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ജോലിയിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണം’- കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു.

‘മകൾക്ക് നല്ല പേടിയുണ്ടായിരുന്നു. രാത്രിയിൽ ഞെട്ടിയെഴുന്നേൽക്കുമായിരുന്നു. കൗൺസിലിങ് കൊടുത്തു. മാനസികമായി അവൾക്ക് നല്ല ബുദ്ധിമുട്ടുണ്ട്’- കുട്ടിയുടെ അമ്മ പറഞ്ഞു.

 

 

Leave A Reply

Your email address will not be published.