Listen live radio

ഭാരത് ബന്ദിന് പിന്തുണ

after post image
0

- Advertisement -

 

 

 

സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും ബ്രഹത്തും ന്യായവുമായ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഈ വരുന്ന 27 ന് തിങ്കളാഴ്ച്ച നടക്കുന്ന ഭാരത് ബന്ദിന് വയനാട് പ്രകൃതി സംരക്ഷണ സമിതി പിന്തുണ പ്രഖ്യാപിക്കുന്നു. കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം ധിക്കാരപരമാണ്. ജനാധിപത്യ സംസ്‌കാരത്തിന്റെ തിരസ്‌ക്കാരമാണ് . അദാനിയെപ്പോലുളള കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും വേണ്ടി രാജ്യത്തിന്ന് അന്നം തരുന്ന മണ്ണിന്റെ മക്കളെ ദ്രോഹിക്കരുത്. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ച് സമരം ഒത്തുതീർപ്പാക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. ബീഹാറിലെ ചമ്പാരണിൽ പൊട്ടിപ്പുറപ്പെട്ട നീലം കർഷകരുടെ ഐതിഹാസിക സമരമാണ് ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിച്ച പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചതെന്ന ചരിത്രപാഠം കേന്ദ്ര സർക്കാർ വിസ്മരിക്കരുതെന്നും യോഗം മുന്നറിയിപ്പു നൽകി.

യോഗത്തിൽ തോമസ്സ് അമ്പലവയൽ, അധ്യക്ഷൻ. സി.എ. ഗോപാലകൃഷ്ണൻ , എ.വി. മനോജ് , സണ്ണി മരക്കാവ് , എൻ. ബാദുഷ , ബാബു മൈലമ്പാടി , പി.എം. സുരേഷ്, എം.ഗംഗാധരൻ തുടങ്ങിയവര് പ്രസംഗിച്ചു .

 

 

 

 

 

 

 

 

 

 

 

 

Leave A Reply

Your email address will not be published.