Listen live radio

ബൈക്കിൽ സഞ്ചരിക്കവേ കാട്ടാന ആക്രമണം; ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

after post image
0

- Advertisement -

കണ്ണൂർ: കൂട്ടുപുഴയിൽ, ബൈക്കിൽ സഞ്ചരിച്ച ഭർത്താവിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ പെരിങ്കരി ജസ്റ്റിൻ ചങ്ങനാശേരിൽ മരിച്ചു. ഭാര്യ ജിനിയെ കണ്ണൂർ മിംസിൽ പ്രവേശിപ്പിച്ചു.

രാവിലെ ആറു മണിയോടെ വള്ളിത്തോട് പെരിങ്കിരിയിലായിരുന്നു സംഭവം. ജസ്റ്റിനും ജിനിയും രാവിലെ പള്ളിയിൽ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നു ബന്ധുക്കൾ പറഞ്ഞു.

ബൈക്ക് ആക്രമിച്ച ശേഷം സമീപം നിർത്തിയിട്ടിരുന്ന ടിപ്പറും ബൈക്കും ആന മറിച്ചിട്ടു. പെരിങ്കിരി കാടിനോടു ചേർന്ന ജനവാസ മേഖലയാണു പെരിങ്കിരി. ചിട്ടി കമ്പനി ജീവനക്കാരനാണു ജസ്റ്റിൻ. മുൻപും മേഖലയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ആളപായം സംഭവിച്ചിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.

Leave A Reply

Your email address will not be published.