Listen live radio

വീടിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് പതിച്ച വെൽഡിംഗ് തൊഴിലാളിയെ കൈകളിൽ താങ്ങി യുവാക്കൾ

after post image
0

- Advertisement -

 

വീടിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് പതിച്ച വെൽഡിംഗ് തൊഴിലാളിയെ കൈകളിൽ താങ്ങി യുവാക്കൾ. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. വീടിന്റെ മുകളിൽ നിന്ന് 25 അടി താഴേയ്ക്ക് പതിച്ച തോട്ടട കുന്നത്ത് ഹൗസിൽ ശരത്തിനെ(26)യാണ് പിണറായി അമരിയിൽ പറമ്പത്ത് സാരംഗും(28) പാണ്ട്യാല പറമ്പ് വീട്ടിൽ പി.പി അതുലും (24) രക്ഷപ്പെടുത്തിയത്.

പിണറായി പെട്രോൾ പമ്പിന് സമീപത്തെ ഇരുനില വീട്ടിൽ വെൽഡിംഗ് ജോലിയിലായിരുന്നു ശരത്. ഇതിനിടെ ശരത്തിന് തലകറക്കം അനുഭവപ്പെടുകയും താഴേയ്ക്ക് പതിക്കുകയുമായിരുന്നു. കൂടെ ജോലി ചെയ്യുകയായിരുന്ന സുമോജിന്റെ നിലവിളി കേട്ട് സാരംഗും അതുലും നോക്കുമ്പോൾ താഴേയ്ക്ക് വീഴുന്ന ശരത്തിനെയാണ് കാണുന്നത്. ഉടൻ തന്നെ ഇരുവരും ചേർന്ന് ശരത്തിനെ കൈയിൽ താങ്ങി.

Leave A Reply

Your email address will not be published.