Listen live radio

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; വിവാഹ വാഗ്ദാനം പാലിച്ചില്ല: പരാതിയുമായി കൊൽക്കത്ത സ്വദേശിനി കണ്ണൂരിൽ

after post image
0

- Advertisement -

 

 

കണ്ണൂർ: വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നൽകി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി കണ്ണൂർ പൊലീസ് സ്റ്റേഷനിലെത്തി. ബംഗാൾ സ്വദേശിയായ യുവതിയുടെ പരാതിയിൽ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ് കെ സിക്കിനെതിരെ (35) പൊലീസ് കേസെടുത്തു. യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.

2016 മുതൽ 2020 വരെ ദുബായിൽ വച്ച് യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൊൽക്കത്ത സ്വദേശിയായ യുവതി ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. രണ്ടു വ്യത്യസ്ത ഹോട്ടലുകളിലും ദുബൈയിലെ വസതിയിലും വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. യുവാവ് വിവാഹ വാഗ്ദാനം പാലിച്ചില്ലെന്നും യുവതി പറയുന്നു.

കോവിഡിനെ തുടർന്ന് വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവതി ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഇതിനിടെയാണ് യുവാവിനെതിരെ പരാതിയുമായി യുവതി ചെന്നൈയിൽ നിന്ന് കണ്ണൂരിൽ എത്തിയത്. യുവതി പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് പഴയങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Leave A Reply

Your email address will not be published.