Listen live radio

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കറ്റാർ വാഴ

after post image
0

- Advertisement -

 

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാർ വാഴ. വിറ്റാമിൻ ഇ, അമിനോ ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാർബോ ഹൈട്രേറ്റ് എന്നിവയെല്ലാം കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്നു.
പ്രമേഹം, ഉദര സംബന്ധമായ രോഗങ്ങൾ, നെഞ്ചെരിച്ചിൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് കറ്റാർ വാഴ.

ഉദര സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ദഹനം എളുപ്പമാക്കാനും കറ്റാർവാഴ ജ്യൂസ് സഹായിക്കും. നെഞ്ചെരിച്ചിൽ കുറയ്ക്കാനും ഇത് ഉത്തമമാണ്. ശരീരത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കാനും കറ്റാർ വാഴ സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കറ്റാർ വാഴ ജ്യൂസ് പതിവാക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും. മുടി കൊഴിച്ചിൽ തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് കറ്റാർ വാഴ. താരൻ അകറ്റാനും മുടി തഴച്ച് വളരാനും കറ്റാർ വാഴ ജെൽ നല്ലതാണ്.

 

Leave A Reply

Your email address will not be published.