Listen live radio

1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ ഒരുബെഞ്ചിൽ ഒരു കുട്ടി; ഉയർന്ന ക്ലാസിൽ ഒരു ദിവസം 20 കുട്ടികൾ; മാർഗരേഖയായി

after post image
0

- Advertisement -

 

 

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്‌കൂളുകൾ തുറക്കാനിരിക്കെ സംയുക്തമാർഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ.
ഒന്നുമുതൽ ഏഴ് വരയെുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്നനിലയിൽ സ്‌കൂളുകളിൽ ഇരിപ്പിട ക്രമീകരണം വേണമെന്നാണ് പ്രധാന ശുപാർശ. സംയുക്തമാർഗരേഖ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറി.

ചെറിയ ക്ലാസുകളിൽ ഒരു ദിവസം പത്തുകുട്ടികളും വലിയ ക്ലാസുകളിൽ ഒരു ദിവസം 20 കുട്ടികളുമായി എണ്ണം നിയന്ത്രിക്കും. സ്‌കൂളിൽ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള നൽകരുതെന്നും ശുപാർശയിൽ പറയുന്നു. സ്‌കൂളിൽ ഒരേസമയം എത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുകയെന്നതാണ് മാർഗരേഖയിൽ പ്രധാനമായും പറയുന്നത്.

ചെറിയ ക്ലാസുകളിൽ ഒരുദിവസം മൂന്നിലൊന്ന് കുട്ടികൾക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക. ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമായിരിക്കും ഇരിക്കാൻ അനുവദിക്കുക. ഒരു ദിവസം പത്ത് കുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി. ഉയർന്ന ക്ലാസുകളിൽ ഒരു ദിവസം 20 കുട്ടികളെയാവും പ്രവേശിപ്പിക്കുക. ഇക്കാര്യത്തിൽ അന്തിമതീരുമാനം സ്‌കൂൾ പ്രിൻസപ്പാളിന് സ്വീകരിക്കാമെന്നും മാർഗരേഖയിൽ പറയുന്നു.

 

 

Leave A Reply

Your email address will not be published.