Listen live radio

മുട്ടിൽ മരം മുറി; അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

after post image
0

- Advertisement -

 

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കൽ കേസിൽ എല്ലാ അന്വേഷണ റിപ്പോർട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കേസിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്നും മരം മുറിക്കലുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലാണെന്നും മന്ത്രി പറഞ്ഞു.

നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ തുരുത്താൻ റാപ്പിഡ് ടീം പ്രവർത്തിക്കുന്നുണ്ടെന്നും ജനവാസമേഖലയിലേക്കുള്ള വന്യ മൃഗങ്ങളുടെ പ്രവേശനം തടയാൻ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

 

Leave A Reply

Your email address will not be published.