Listen live radio

ആഡംബര കപ്പലിലെ ലഹരിമരുന്ന് പാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

after post image
0

- Advertisement -

 

മുംബൈ: മുംബൈയിൽ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ. ഇന്ന് രാവിലെ 11 മണിക്കാണ് ജാമ്യഹർജി പരിഗണിക്കുക.

ആര്യനെ കസ്റ്റഡിയിൽ വേണമെന്ന എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യാനായി എൻസിബിക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്ന് കോടതി വിലയിരുത്തി. ആര്യൻ ഖാൻ ഉൾപ്പെടെ 8 പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കപ്പലിലെ പാർട്ടി സംഘടിപ്പിച്ചവർ ഉൾപ്പെടെ 17 പേർ ഇതുവരെ അറസ്റ്റിലായെന്ന് എൻസിബി അറിയിച്ചു. അറസ്റ്റിലായവരിൽ വിദേശ പൗരനും ഉൾപ്പെടും.

 

Leave A Reply

Your email address will not be published.