Listen live radio

മലപ്പുറത്ത് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ചു: ശരീരം മുഴുവൻ പരിക്കേറ്റ പാടുകൾ

after post image
0

- Advertisement -

 

കോഴിക്കോട്: യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസു (32)വിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം മുൻപ് വീര്യമ്പ്രത്തെ സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു താജുദ്ദീനും ഭാര്യയും.

സുഹൃത്ത് ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വെള്ളിയാഴ്ച അതിരാവിലെ പുറത്തുപോയ താജുദ്ദീനും ഭാര്യയും വൈകീട്ടോടെ ഇവിടെ തിരിച്ചെത്തി. വന്നപ്പോൾ ഉമ്മുകുൽസുവിന്റെ ദേഹത്ത് പരുക്കേറ്റ പാടുകൾ ഉണ്ടായിരുന്നെന്ന് പറയുന്നു. അവിടെനിന്ന് ഉമ്മുകുൽസുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഉമ്മുകുൽസു മരിച്ചിരുന്നു. യുവതിക്ക് പരുക്കേറ്റിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഉമ്മുകുൽസുവിന്റെ മക്കൾ: ഷഫ്ന നസീർ (8)ഷഫീൻ ജഹാൻ (2).

 

 

Leave A Reply

Your email address will not be published.