Listen live radio

ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു

after post image
0

- Advertisement -

 

ലക്‌നൗ: ലഖിംപുർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് വിഛേദിച്ചു. കർഷകർക്ക് നേരെ വാഹനമിടിച്ച് കയറ്റിയ കേസിൽ പ്രതിയായ ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്.

ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയിൽ ഹാജരാകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

 

Leave A Reply

Your email address will not be published.