Listen live radio

വെട്ടത്തൂർ കോളനിയിലെ കുരുന്നുകൾക്ക് ആശ്വാസമായി എകധ്യാപക സ്കൂൾ നവീകരണം

after post image
0

- Advertisement -

പുൽപ്പള്ളി:വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന വെട്ടത്തൂർ വനഗ്രാമത്തിൽ ഒട്ടേറെ കുട്ടികൾക്ക് ആശ്വാസമായ സ്‌കൂളിൻ്റെ സവികരണം പ്രവർത്തി. പ്രളയകാലം മുതൽ ശോചനീയമായ നിലയിലായിരുന്നു സ്കൂൾ മലപ്പുറം ലീഗൽ അസിസ്റ്റൻസ് ടീം കെഎൽ പത്ത് ഓഫ് റോഡ് ക്ലബ്ബുമായി സഹകരിച്ചാണ് സ്കൂൾ നവീകരണ പദ്ധതി നടപ്പിലാക്കിയാത്.നാല് ദിവസമായി സംഘ പതിനഞ്ച് പേരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേവന സംഘം പണികൾ പൂർത്തീകരിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഉൾക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന പ്രാക്തന ഗോത്ര വിഭാഗക്കാരുടെ കുട്ടികൾക്ക് ചെതലയം ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിലെ വെട്ടത്തൂർ കോളനിയിൽ പ്രസ്സ് ക്ലബ്ബ് സംഭവാന നൽകിയാ ടെലിവിഷൻ സ്ഥാപിച്ച സന്ദർഭത്തിലാണ് വിദ്യാലയത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെടുന്നത്.ഇതിനെ തുടർന്ന് ലീഗൽ അസിസ്റ്റൻസ് ടീം ഭാരവാഹികൾ വനം വകുപ്പുമായി ബന്ധപ്പെട്ട് സ്‌കൂൾ അറ്റകുറ്റപ്പണികളിലൂടെ മനോഹരമാക്കുന്നതിനും
കുട്ടികളുമായി സംവദിച്ച്, അവർ ആവശ്യപ്പെടുന്ന ചിത്രങ്ങൾ വരച്ചു നൽകിയാണ് സ്കൂൾകെട്ടിടം മനോഹരമാക്കിയത്. ഗോത്ര ഗ്രാമങ്ങളിൽ സമ്പൂർണ്ണ വികാസം ലക്ഷ്യമിട്ട് തുടക്കം കുറിച്ചാ പ്രോജക്ടിന്റെ ഭാഗമാണ് പദ്ധതി നടപ്പക്കിയത്. വിദ്യാഭ്യാസം, വിവിധ ആനുകൂല്യങ്ങൾ,ബാങ്കിംഗ് ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിയമ സഹായം നൽകുക, കൗൺസിലിംഗ് നടത്തി സ്ഥിരമായി ഭാവിയിൽ കുട്ടികളുമായി ബന്ധപ്പെട്ടു പഠനത്തിനായി പ്രേരിപ്പിക്കുക, അടിസ്ഥന വികസ സൗകര്യം ഒരുക്കി നൽകുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് മറ്റ് സ്ഥലങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്നും ലീഗൽ അസിസ്റ്റൻസ്ടീം സെക്രട്ടറി മരിക്കാവിൽ മുഹമ്മദ് ജാഷിഖ് പറഞ്ഞു.ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ ടി ശശികുമാർ, ബിറ്റ് ഫോറസ്റ്റ് ഓഫീസർ കൂവ്വപറമ്പിൽ രാജ്മോഹൻ, ഓഫ് റോഡ് ക്ലബ്ബ് സെക്രട്ടറി തോക്കുംതോട്ടത്തിൽ ഷംസുദിൻ, തറയമ്പാട്ട് ഹവാസ് യൂനസ്, ഷമിം കൊണ്ടോട്ടി, ഷഫീഖ് പെരിന്തൽമണ്ണ, ദീപക് പൊന്നാനി എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.