Listen live radio

ചാരിറ്റിയുടെ മറവിൽ പീഡനം; വയനാട്ടിലെ 38കാരിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ

after post image
0

- Advertisement -

കല്‍പ്പറ്റ: വയനാട് സീതാമൌണ്ട് സ്വദേശിനിയായ 38കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ചാരിറ്റിയുടെ മറവിലെന്ന് വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്കും മകനും ചികിത്സാ സഹായത്തിനായി പ്രതികളില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിക്കുന്ന വീഡിയോ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി മലവയല്‍ തൊവരിമല കക്കത്ത് പറമ്ബില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്ബലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫു റഹ്‌മാന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയാണ് 38കാരിയെ മൂന്നു പേരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്.

എറണാകുളത്തെ ആശുപത്രിയില്‍ വിദഗ്ദ്ധ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞാണ് യുവതിയെ പുല്‍പ്പള്ളിയില്‍ നിന്ന് കൊണ്ടുവന്നത്. ഒരു ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷമാണ് യുവതിയെ മൂന്നു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ വിശദമായി അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവരില്‍ ശ്രദ്ധേയനായ ഷംഷാദ് വയനാട് ഉള്‍പ്പടെയുള്ള മൂന്നു പേരും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. മൂന്നു പേരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.