Listen live radio

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്; 53 പേര്‍ രോഗമുക്തരായി

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പേര്‍ 53 രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം 6 പേര്‍ക്ക് രോഗം ബാധിച്ചു.
തുടർച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 100 കടക്കുന്നത്. നിലവിൽ 3726 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1861 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ. പാലക്കാട്- 24, ആലപ്പുഴ- 18, കൊല്ലം, പത്തനംതിട്ട- 13, എറണാകുളം, തൃശൂർ- 10, കണ്ണൂർ- 9, കോഴിക്കോട്- 7, മലപ്പുറം- 6, കാസർക്കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം, കോട്ടയം, വയനാട്- 2.
159616 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2349 പേർ ആശുപത്രികളിൽ. ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 113.

Leave A Reply

Your email address will not be published.