Listen live radio

നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് ജയറാം

after post image
0

- Advertisement -

 

നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് ജയറാം. ഏറെ സിനിമകളിൽ നെടുമുടിവേണുവിന്റെ മകനായും മരുമകനുമായൊക്കെ വേഷമിട്ട നടനാണ് ജയറാം. കലാരംഗത്ത് ഇത്ര താളബോധമുള്ള മറ്റൊരു നടൻ ഉണ്ടാകില്ലെന്ന് ജയറാം പറയുന്നു.

ജയറാമിന്റെ വാക്കുകൾ: ഇന്നലെ രാത്രി മുതൽ ഇങ്ങനത്തെ ഒരു വാർത്ത പുറത്തു വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ മുമ്പ് വരെ മകൻ ഉണ്ണിയുമായി സംസാരിച്ചു. പക്ഷേ അത് സംഭവിച്ചു. സത്യത്തിൽ ഏഷ്യയിൽ തന്നെ പകരം വെക്കാൻ ഒരാളില്ലാത്ത നടനാണ് അദ്ദേഹം. അത് തെളിയിച്ച ആളാണ്. എന്നെ സംബന്ധിച്ചിടത്തോളം വേണുച്ചേട്ടൻ ആയിട്ടൊരു സിനിമ ഉണ്ടെന്നറിഞ്ഞാൽ ചെണ്ട, ഘടം, ജിഞ്ചറ എല്ലാ സാധനവുമായിട്ടാകും ഞാൻ സെറ്റിലെത്തുക. എല്ലാ ക്ഷേത്രകലകളും അദ്ദേഹത്തിന് വശമാണ്. ഇത്ര താളബോധമുള്ള നടൻ വേറെ കാണില്ല . വേറെ ഭാഷയിൽ അഭിനയിക്കാൻ പോകുമ്പോൾ നെടുമുടി വേണുവിനെ പോലെ ഒരു നടൻ ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ പറയും.

 

Leave A Reply

Your email address will not be published.