Listen live radio

പണം പിൻവലിക്കാൻ പാൻ കാർഡ്; ഇടപാടുകാരെ വലക്കുന്നുവെന്ന് പരാതി

after post image
0

- Advertisement -

 

മേപ്പാടി: സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽനിന്ന് ചെറിയ തുക പോലും പിൻവലിക്കുന്നതിന് പാൻ കാർഡ് നിർബന്ധമാക്കി സഹകരണ ബാങ്കുകൾ.

നടപടി ഇടപാടുകാരെ വലക്കുന്നതായി വ്യാപക പരാതിയുണ്ട്. സഹകരണ ബാങ്കുകളിൽ ഓഡിറ്റിങ് നടക്കുന്നതിനാൽ അക്കൗണ്ട് ഉടമകളുടെ പാൻ കാർഡ്, ആധാർ, ഐഡൻറിറ്റി കാർഡ്, റേഷൻ കാർഡ് മുതലായ രേഖകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അധികൃതർ ഇടപാടുകാരെ വിഷമിപ്പിക്കുന്നത്. തൃക്കൈപ്പറ്റ സർവീസ് സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടുകളിലുള്ള നിക്ഷേപത്തിൽ നിന്ന് ചെറിയ തുക പിൻവലിക്കാനെത്തിയ പലർക്കും പാൻ കാർഡില്ലെന്ന കാരണത്താൽ തുക നൽകിയില്ലെന്ന് പരാതിയുണ്ട്.

പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ടെന്ന് മൊബൈൽ സന്ദേശം പോലും ലഭിക്കാത്ത ഇടപാടുകാർ ബാങ്കിലെത്തിയപ്പോഴാണ് അധികൃതർ ഇത് പറയുന്നതെന്നും ആക്ഷേപമുയർന്നു. കെ.വൈ.സി ചട്ടപ്രകാരം രേഖകൾ സംഘടിപ്പിക്കുന്നതിന് മറ്റ് വഴികളില്ല എന്നതിനാലാണ് ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പക്ഷേ, ഒരു മുന്നറിയിപ്പുമില്ലാതെ പാസ് ബുക്കുമായി പണം പിൻവലിക്കാനെത്തിയവർ വിഷമത്തിലായി.

 

Leave A Reply

Your email address will not be published.