Listen live radio

മുട്ടിൽ മരം മുറിയിൽ കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

after post image
0

- Advertisement -

 

വയനാട്: മുട്ടിൽ മരം മുറിയിൽ കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.

ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ചു. അന്തിമ റിപ്പോർട്ട് ലഭിച്ച് അടുത്ത ഘട്ടം ശിക്ഷാ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിന് സർക്കാരിന്റെ പ്രത്യേക ഇൻഷുറൻസ് ആവശ്യമില്ല. നിലവിലുള്ള സ്‌കീം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വനാതിർത്തികളിലുള്ള സോളാർ വേലി, ആന മതിൽ എന്നിവ തീർത്തും അപര്യാപ്തമാണെന്നും, അതിനാൽ വിസ്തൃതി വർദ്ധിപ്പിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

വയനാട് മുട്ടിലിലെ അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം കെ സമീറിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്ത് നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനാണ് സമീർ. വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം.

നേരത്തെ മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മരവിപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഇന്നലെ തീരുമാനമായിരുന്നു. കൂടുതൽ പരിശോധന ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.