Listen live radio

കാമുകിയുടെ കുഞ്ഞ് തന്റേതല്ലെന്ന് യുവാവ്; നാട്ടുകാർ വിവാഹമുറപ്പിച്ചു; 19-കാരൻ ജീവനൊടുക്കി

after post image
0

- Advertisement -

 

ചെന്നൈ: കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന 19 കാരൻ ഗ്രാമവാസികൾ കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തിൽ താമസിക്കുന്ന എം. രാമരാജാണ് (19) തൂങ്ങി മരിച്ചത്. ഇതേ ഗ്രാമത്തിലെ പെൺകുട്ടിയുമായി രാമരാജ് കടുത്ത പ്രണയത്തിലായിരുന്നു.

ഇതിനിടെ ഗർഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നൽകി. ഇതേത്തുടർന്ന് വീട്ടുകാർ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹമുറപ്പിച്ചു. എന്നാൽ കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗർഭത്തിൽ തനിക്ക് ബന്ധമില്ലെന്നുമാണ് രാമരാജ് അവകാശപ്പെട്ടിരുന്നത്. കൂടാതെ കല്യാണം കഴിക്കാൻ താനൊരുക്കമല്ലെന്നും അറിയിച്ചിരുന്നു.

എന്നാൽ, ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഏർപ്പാടുകളുമായി മുന്നോട്ടുപോയി. ഈ നിലയിൽ കഴിഞ്ഞദിവസം രാമരാജ് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിരാളിമല പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

 

Leave A Reply

Your email address will not be published.