Listen live radio

നീലഗിരിയിൽ നരഭോജി കടുവയെ മയക്കുവെടിവെച്ചു

after post image
0

- Advertisement -

 

തമിഴ്‌നാട്: നീലഗിരിയിൽ നരഭോജി കടുവയെ മയക്കുവെടിവെച്ചു. രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്.
കാട്ടിനുള്ളിലേക്ക് കയറിയ കടുവയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കടുവ തെരച്ചിൽ സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വർഷത്തിനിടെ നാലുപേരെയൊണ് കടുവ കൊന്നത്. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തിരയുന്നത്. വനത്തിനകത്തു നിന്ന് മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനൊടുവിലാണ് ഇന്ന് കടുവയെ വെടിവയ്ക്കാൻ സാധിച്ചത്.

Leave A Reply

Your email address will not be published.