Listen live radio

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി: കെ സി വേണുഗോപാലിനെതിരെ പരാതിയുമായി രമേശും ഉമ്മൻചാണ്ടിയും

after post image
0

- Advertisement -

 

 

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന പട്ടികയിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിക്കാനൊരുങ്ങി കോൺഗ്രസ് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. കെപിസിസി ജനറൽ സെക്രട്ടറിമാരുടെ പട്ടിക സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയാണ് ഇരുവരുടെയും പരാതി.

എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ സി വേണുഗോപാൽ ഏകപക്ഷീയമായി പേരുകൾ നിർദ്ദേശിക്കുന്നുവെന്നാണ് ഇരുവിഭാഗത്തിന്റെയും പരാതി. ഇരു വിഭാഗങ്ങളും നൽകിയ പേരുകൾക്ക് പുറമെ കെ സി വേണുഗോപാൽ പേരുകൾ നിർദ്ദേശിക്കുന്നുവെന്നാണ് പരാതി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്ന് ഏകപക്ഷീയമായി പേരുകൾ നൽകുകയും കെപിസിസി അംഗങ്ങൾ പോലും അല്ലാത്തവരുടെ പേരുകൾ നിർദ്ദേശിക്കുന്നതായാണ് പരാതി.

അതേസമയം ഭാരവാഹികളുടെ പ്രഖ്യാപനം ഹൈക്കമാന്റ് ഉടൻ നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഹൈക്കമാന്റിന് പട്ടിക ഇ-മെയിലായി അയച്ചത്. കെപിസിസി ഭാരവാഹികളായിരുന്നവരിൽ പത്മജ വേണുഗോപാലിന് മാത്രം ഇളവ് നൽകിയാണ് പട്ടിക സമർപ്പിച്ചിരിക്കുന്നത്. നിർവാഹക സമിതി അംഗങ്ങളടക്കം 51 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

 

 

Leave A Reply

Your email address will not be published.