Listen live radio

ആംബുലൻസ് നിഷേധിച്ച സംഭവം; എ ഐ വൈ എഫ് വയനാട് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി

after post image
0

- Advertisement -

 

കോവിഡ് മൂലം മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം കൊണ്ടു പോകാൻ ആംബുലൻസ് അനുവദിക്കാത്ത മെഡിക്കൽ കോളേജ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. കുറ്റകരമായ അനാസ്ഥയാണ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ധിക്കാരപരമായി പെരുമാറുകയും നിർധന കുടുംബത്തിന് ന്യായമായും ലഭിക്കേണ്ട ആംബുലൻസ് സൗകര്യം നിഷേധിക്കുകയും ചെയ്ത ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ അടക്കമുള്ള ഉന്നത അധികാരികൾ തയ്യാറാവണം. ഉത്തർപ്രദേശിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കണ്ടു വരുന്ന രീതിയിൽ മൃതദേഹം ചുമന്നു കൊണ്ട് പോകുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാവാൻ അനുവദിക്കില്ല. സ്വകാര്യ ആംബുലൻസ് ഉടമകളെ സഹായിക്കുന്ന നിലപാടാണ് ആശുപത്രി ജീവനക്കാർ സ്വീകരിക്കുന്നത്. ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ നയങ്ങളെ ആട്ടിമറിക്കുന്നതിനാണ് ഇത്തരം ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

സമരം സിപിഐ ജില്ല അസി. സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ മണ്ഡലം പ്രസിഡന്റ് നിസാർ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ, എ ഐ വൈ എഫ ജില്ല പ്രസിഡന്റ് രജിത് കമ്മന, മണ്ഡലം സെക്രട്ടറി നിഖിൽ പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു. അജേഷ് കെ ബി, ബ്രിജേഷ് ബാബു, കെ സജീവൻ, ദിനേഷ് ബാബു, അലക്‌സ് ജോസ്, ജ്യോതിഷ് വി, റയിസ് കഞ്ഞായി തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave A Reply

Your email address will not be published.