Listen live radio

‘രാഹുൽ നയിക്കണം’; മുതിർന്ന നേതാക്കളുടെ തിരികെ വിളി; രാഹുൽ ഗാന്ധിക്കായി പതിവ് നാടകം; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വയനാട് എംപി

after post image
0

- Advertisement -

 

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തുമെന്ന് വ്യക്തമാക്കി വയനാട് എംപി രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കൾ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് താൻ അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരുന്നതെന്നാണ് രാഹുൽ പറയുന്നത്. മുതിർന്ന നേതാക്കളുടെ ആവശ്യത്തിന് ‘ആലോചിക്കാം’ എന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തന സമിതിയിൽ മറുപടി നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോൺഗ്രസിന്റെ മൂന്നു മുഖ്യമന്ത്രിമാരും കേരളത്തിൽ നിന്നുള്ള എ കെ ആന്റണിയും കെ.സി വേണുഗോപാലുമാണ് രാഹുൽ തിരിച്ച് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുമാണ് ആവശ്യം ഉന്നയിച്ച മുഖ്യമന്ത്രിമാർ. ഇതിനു മറുപടിയായാണ് ഇക്കാര്യം ആലോചിക്കാമെന്ന മറുപടി രാഹുൽ നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുകയും, കോൺഗ്രസിനുണ്ടായ ദയനീയ തോൽവിയുടെയും പിന്നാലെയാണ് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടർന്ന് തമ്മിലടി ഒഴിവാക്കാൻ സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി നിയമിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.