Listen live radio

എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം

after post image
0

- Advertisement -

 

നൂൽപ്പുഴ, പൂതാടി, മുണ്ടേരി യു.പി.എച്ച്.സി. എന്നിവയ്ക്കു പിന്നാലെ ജില്ലയിലെ രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കു കൂടി ദേശീയ അംഗീകാരം. എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് ദേശീയ ഗുണനിലവാര പരിശോധനയിൽ (എൻ.ക്യു.എ.എസ്) രാജ്യത്തെ മികച്ച ആതുരാലയങ്ങൾക്കുള്ള അംഗീകാരം ലഭിച്ചത്. ഗുണനിലവാരം വിലയിരുത്തി ദേശീയ തലത്തിൽ നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ എൻ.ക്യു.എ.എസ് സർട്ടിഫിക്കറ്റ് പരിശോധനയിൽ എടവക 91.52 ശതമാനവും പൊഴുതന 85.39 ശതമാനവും മാർക്ക് നേടി. ആഗസ്റ്റ് മാസത്തിൽ നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ (എൻ.എച്ച്.എസ്.ആർ.സി) നിയോഗിച്ച സംഘം ആരോഗ്യകേന്ദ്രങ്ങളിൽ ഓൺലൈൻ വഴി പരിശോധന നടത്തിയിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെയും ഡി.എം.ഒ., ഡി.പി.എം അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഇതര ജീവനക്കാരുടെയും കൂട്ടായ പ്രവർത്തന ഫലമാണ് എൻ.ക്യു.എ.എസ് അംഗീകാരമെന്നു മെഡിക്കൽ ഓഫീസർമാരായ ഡോ. എം.ടി. സഗീർ (എടവക), ഡോ. പി.എസ്. സുഷമ (പൊഴുതന) എന്നിവർ അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ആശുപത്രികളാണ് എടവകയും പൊഴുതനയും. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഒ.പി. കൗണ്ടറുകൾ, അഡ്വാൻസ് ബുക്കിങ് കൗണ്ടർ, ആവശ്യമായ ഇരിപ്പിടങ്ങൾ, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, ദിശാസൂചകങ്ങൾ, ഡിസ്‌പ്ലേ ബോർഡുകൾ, ആരോഗ്യ ബോധവൽക്കരണ സംവിധാനങ്ങൾ, രോഗീപരിചരണ സഹായികൾ, സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാ മുറികൾ, മാർഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകൾ, ആവശ്യത്തിനു ഡോക്ടർമാരുടെയും മറ്റു പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് രണ്ട് ആശുപത്രികളിലുമുള്ളത്.

 

Leave A Reply

Your email address will not be published.