Listen live radio

വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; ബാബുരാജിൻറെ നായികയായി ക്രൈം ത്രില്ലർ ചിത്രത്തിൽ

after post image
0

- Advertisement -

 

ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം ക്യാമറയ്ക്കു മുന്നിലേക്ക് മലയാളികളുടെ പ്രിയതാരം വാണി വിശ്വനാഥ് എത്തുന്നു. 2014ൽ പുറത്തിറങ്ങിയ ‘മാന്നാർ മത്തായി സ്പീക്കിംഗ് 2’ എന്ന ചിത്രത്തിലെ അതിഥിവേഷത്തിനു ശേഷം വാണി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. നായികയായുള്ള തിരിച്ചുവരവ് ചിത്രത്തിലെ നായകനും ഭർത്താവുമായ ബാബുരാജിനൊപ്പമാണ്. നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൻറെ പേര് ‘ദ ക്രിമിനൽ ലോയർ’ എന്നാണ്. ചിത്രത്തിൻറെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു.

ഒരു നല്ല കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്കെത്താൻ ഏറെ സന്തോഷമുണ്ടെന്ന് വാണി വിശ്വനാഥ് വേദിയിൽ പറഞ്ഞു.’വീണ്ടും എന്റെ മലയാളി പ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. അത് നല്ലൊരു കഥാപാത്രത്തിലൂടെയാവുന്നതിൽ അതിലേറെ സന്തോഷം. നല്ലൊരു കഥാപാത്രത്തിനുവേണ്ടി വാണിച്ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. തീർച്ഛയായിട്ടും അല്ല. എൻറേതായ ചില കാര്യങ്ങൾക്കുവേണ്ടി ഞാൻ സിനിമ മാറ്റിവച്ചു എന്നേയുള്ളൂ. തിരിച്ചുവരുമ്പോൾ അത് നല്ലൊരു കഥാപാത്രത്തിലൂടെയായി എന്നത് നിമിത്തം മാത്രം. ഞാൻ ത്രില്ലർ, ക്രൈം പടങ്ങളുടെ വലിയൊരു ആരാധികയാണ്. ഈ സിനിമയുടെ ത്രെഡ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ ഇത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. മാന്നാർ മത്തായിക്കുശേഷം നിങ്ങൾ എനിക്കു തന്ന പിന്തുണയും പ്രോത്സാഹനവും ചെറുതല്ല. അത് എന്നും ഉണ്ടായിരിക്കണം. റിയലിസ്റ്റിക് ആയ പടങ്ങൾ മാത്രം കാണുന്ന മലയാളി േ്രപക്ഷകരുടെയിടയിൽ കുറച്ച് റിയലിസ്റ്റിക് അല്ലാത്ത കഥാപാത്രങ്ങൾ ചെയ്ത് കയ്യടി വാങ്ങിയിട്ടുള്ളവളാണ്. അതുപോലെയുള്ള പിന്തുണ എപ്പോഴും ഉണ്ടായിരിക്കുക’, വാണി പറഞ്ഞുനിർത്തി.

 

 

 

Leave A Reply

Your email address will not be published.